പൊന്നാനി മണ്ഡലം കോൺഗ്രസ് ഇന്ദിരാജി അനുസ്മരണം നടത്തി

പൊന്നാനി മണ്ഡലം കോൺഗ്രസ് കൊല്ലംപടിയിൽ നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനപരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഉത്ഘാടനം ചെയ്യുന്നു.

പൊന്നാനി : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി ആറാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കൊല്ലംപടി സെന്റെറിലും, കിണർ സ്റ്റോപ്പിൽ ഇന്ദിരാജി സ്തൂപത്തിലും നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിസണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് പുന്നക്കൽ, മുൻസിപ്പൽ പാർട്ടി ലീഡർ ഉണ്ണികൃഷ്ണൻ പൊന്നാനി, കെ.കേശവൻ,വസുന്ധരൻ,എം.എ.ഷറഫുദ്ധീൻ, കെ.രാജേഷ്, എം.എ.നസീം, ശിവൻകടവനാട്, പ്രഭു കൊല്ലംപടി, അഷറഫ് ബാജി എന്നിവർ പ്രസംഗിച്ചു*