ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ ഓപ്പറേഷന്‍ മെഡൽ;

കവളപ്പാറയില്‍ പ്രകൃതിദുരന്തമുണ്ടായപ്പോള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.

മലപ്പുറം : കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ സ്പെഷ്യല്‍ ഓപ്പറേഷന്‍ മെഡലിന് കേരളത്തില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.

 

എടക്കര പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മനോജ് പറയട്ട, പോത്തുകല്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ അബ്ബാസ്.കെ, മലബാര്‍ സ്പെഷ്യല്‍ പോലീസിലെ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടർമാരായ മുഹമ്മദ് ബഷീര്‍.റ്റി.കെ, ശ്യാം കുമാര്‍.എസ്.കെ, ഹവില്‍ദാര്‍ നിധീഷ്.സി, പോലീസ് കോണ്‍സ്റ്റബിള്‍മാരായ സക്കീര്‍.കെ, അബ്ദുള്‍ ഹമീദ്.എം എന്നിവര്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

 

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ പ്രകൃതിദുരന്തമുണ്ടായപ്പോള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ അവാര്‍ഡിന് അര്‍ഹരായത് കേരളത്തില്‍ നിന്നാണ്.