ചെറുമുക്കിലെ ആമ്പൽപാടം സന്ദർശകർക്ക് വിലക്ക്:

താനൂർ: തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിൽ ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന വയലിൽ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കഴിഞ്ഞ ദിവസം സിറ്റി സ്ക്കാൻ കേരള വാർത്ത നൽകിയിരുന്നു ഇത് ശ്രദ്ധയിൽ പെട്ട ജനങ്ങൾ  ആമ്പൽ പൂക്കൾ വിരിഞ്ഞു ത്കാണാൻ ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധി സന്ദർശകരാണ്  രാവിലെ ആറ് മണി മുതൽ വൈകുന്നേരം വരെ കാണാൻ എത്തുന്നത്, ഇത് ശ്രദ്ധയിൽപ്പെട്ട താനൂർ പോലീസ്, ആരോഗ്യ വകുപ്പ് ,നന്നമ്പ്ര സെക്ടർ മജിസ്ട്രേറ്റ്, എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച മുതൽ  കർശനപരിശോദന നടത്തുന്നതായിരിക്കും ചെറുമുക്ക് പള്ളിക്കത്താഴം, ചെറുമുക്ക് വെസ്റ്റ് എന്നി പ്രദേശങ്ങളും ശക്തമായി പരിശോധന നടക്കുമെന്നും രണ്ട് ദിവസമായി നിരവധി വാഹനങ്ങൾകെതിരെയും മാസ്ക് ധരിക്കാത്തതിനും കേസ് എടുത്തിട്ടുണ്ട്  മറ്റ് ജില്ലകളിൽ നിന്നും  വരുന്നത് നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു,