പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി.

മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് കടുവയെ പിടികൂടാനായത്.

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷമാണ് കടുവയ്ക്ക് വെടിവച്ചത്. ഇന്നലെ വൈകിട്ടാണ് സഫാരി പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത്. പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിച്ച കടുവയാണ് ഇന്നലെ ഉച്ചയോടെ രക്ഷപ്പെട്ടത്. കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനം വകുപ്പ് നേരത്തെ ഉറപ്പിച്ചിരുന്നു. സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തില്‍ രാത്രി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. കടുവയെ പിടികൂടാന്‍ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ എത്തിയിരുന്നു. മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് കടുവയെ പിടികൂടാനായത്.