60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

മലപ്പുറം സ്വദേശി ഹസ്‌കര്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്

കരിപ്പൂര്‍:  രാവിലെയാണ് അര 1.144 കിലോഗ്രാം സ്വര്‍ണം വിമാനത്താവള അധികൃതര്‍ പിടികൂടിയത്. ദുബായില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി ഹസ്‌കര്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്. വിപണി 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ആറ് ക്യാപ്സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
നേരത്തെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സമാന രീതിയില്‍ സ്വര്‍ണം കടത്തിയിരുന്നു. നാലു യാത്രക്കാരില്‍ നിന്നായി നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോയോളം സ്വര്‍ണമാണ് കഴിഞ്ഞ മാസം കണ്ടെത്തിയത്.