ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

തിരൂർ: ജില്ലയിൽ ആദ്യമായി ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.
തലക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നടന്ന ചടങ്ങ് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞി ബാവ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി ഇസ്മായിൽ നുസൈബ എടത്തsത്തിൽ, അഡ്വ കെ ഹംസ, സി പി ബാപ്പുട്ടി, പി ടി ഷഫീഖ്, പി മുഹമ്മദാലി, ടി ഷാജി, ലത്തീഫ് കൊളക്കാടൻ, അഡ്വ പി സന്തോഷ് കുമാർ, എ പി രാജു, എം കെ അനീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി പുഷ്പ സ്വാഗതവും സെക്രട്ടറി എൻ സി ഗിരീഷ് ലാൽ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഫണ്ടും എളമരം കരീം എം പി യുടെ എം പി ഫണ്ടും ഉപയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചത്.