പച്ച നുണകള്‍ ‘വാര്‍ത്തകള്‍’ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു;സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്തിന്റെ ഭാവിയോട് അവര്‍ നീതി പുലര്‍ത്തുന്നില്ല. നിഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കുകയാണ് മാധ്യമങ്ങളെന്ന് കോടിയേരി ഫേസ്ബുക്ക് പോസ്റ്റ്

 

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവിയോട് അവര്‍ നീതി പുലര്‍ത്തുന്നില്ല. നിഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കുകയാണ് മാധ്യമങ്ങള്‍. ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. ഇനി പ്രതീക്ഷിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം.