റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ നാടിന് സമർപ്പിച്ചു.

തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്തിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ  ഉന്നത വിദ്യാഭ്യാസ ,ന്യൂനപക്ഷ, വഖഫ് വകുപ്പ് മന്ത്രി ശ്രീ K. T .ജലീൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ശ്രീമതി റഹ്മത്ത് സൗദ(പ്രസിഡണ്ട്, പുറത്തൂർ ഗ്രാമപഞ്ചായത്ത്) അദ്ധ്യക്ഷത വഹിച്ചു.K V സുധാകരൻ (വൈസ് പ്രസിഡണ്ട് , പുറത്തൂർ)
സ്വാഗതം പറഞ്ഞു.റിപ്പോർട് അവതരണം ശ്രീ ഹരിദാസൻ (സിക്രട്ടറി, പുറത്തൂർ ഗ്രാമപഞ്ചായത്ത്)K. ഉമ്മർ ( ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത്) പ്രീത പുളിക്കൽ ( വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ, ഗ്രാമ പഞ്ചായത്ത് പുറത്തൂർ),അനിത കണ്ണത്ത് (ചെയർപേഴ്സൻ, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി, പുറത്തൂർ), ബാബുരാജ് സി.ഒ.( മെമ്പർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത്) ,
ജെയ് സോമനാഥൻ വി.കെ. ( റീജ്യണൽ കോർഡിനേറ്റർ
IRTC )സി.കെ. സുദീഖ് ചേകവർ (IRTC Cluster Cordinator)എന്നിവർ സംസാരിച്ചു.നന്ദി ശ്രീ പി വിജയൻ പ്രകാശിച്ചു.19 ഹരിത കർമസേനാംഗങ്ങളേയും,IRTC പ്രതിനിധികളായ സുദീഖ് ചേകവർ,പ്രേംകുമാർ , നിഷ രാജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന സർക്കാറിൻ്റെ ഗുഡ് സർവ്വീസ് എൻട്രി നേടിയ പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ ആൻട്രൂസ് ജോർജ്, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് ജേതാവായ ദർശന യേയും വേദിയിൽ വെച്ച് മന്ത്രി ആദരിച്ചു.