പിണറായി സർക്കാർ രാജിവെക്കുക. യു.ഡി.എഫ് വഞ്ചനാ ദിന സത്യാഗ്രഹം നടത്തി

പൊന്നാനി: സ്വർണ്ണകള്ളക്കടത്തുകാർക്ക് കുട പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കേരള പിറവിദിനത്തിൽ യു.ഡി.എഫ് വഞ്ചനാ ദിനസത്യാഗ്രഹം നടത്തി.

സർക്കാറിന്റെ ഭരണതകർച്ചക്കും ജനവഞ്ചനക്കുമെതിരെ ജനഹിതം എതിരായിട്ടും രാജിവെക്കാതെ നാണംകെട്ട് ഭരിക്കുന്ന പിണറായിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരുവാനുള്ള ധാർമ്മികതയില്ലെന്നും സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാദിനത്തിന്റെ ഭാഗമായി ഗവൺമെന്റ് ആശുപത്രി പരിസരത്ത് നടത്തിയ സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്ത് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് പ്രസ്താവിച്ചു. മുസ്ലീം ലീഗ് നേതാവ് മുൻ നഗരസഭ അദ്ധ്യക്ഷൻ വി.പി.ഹുസൈൻ കോയതങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലറും മുൻസിപ്പൽ യൂത്ത്ലീഗ് പ്രസിഡണ്ടുമായ എൻ. ഫസലുറഹ്മാൻ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി എം.എ.നസീം,മൽസ്യതൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.സക്കീർ, ടി.കെ.നദീം, ജാബിർ, യുസഫ് , കാദർ കുട്ടി എന്നിവർ നേതൃത്വം നൽകി