ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു.

ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ ദിവസങ്ങളിൽ 2000 പേർക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്കും ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.