പതിനാല് ലക്ഷം രൂപ വിലമതിക്കുന്ന പാൻ മസാല പിടികൂടി.

മുത്തങ്ങ: എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ KL-65-K-6506 നമ്പർ പിക്കപ്പ് വാഹനത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100kg പാൻമസാല പിടികൂടി വാഹനവും കസ്റ്റഡിയിൽ എടുത്തു തുടർനടപടികൾക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി. പിടിച്ചെടുത്ത പാൻമസാല പൊതുവിപണിയിൽ ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്നതാണ് . സർക്കിൾ ഇൻസ്പെക്ടർ ജുനൈദിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ്,പ്രിവൻ്റീവ് ഓഫീസർമാരായ എം.പി. ഹരിദാസൻ, കെ കെ അജയകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ സി.സുരേഷ്, അമൽദേവ് എന്നിവരും ഉണ്ടായിരുന്നു.