കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു’; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

‘ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നു’- എന്നാണ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.