മത്സ്യ തൊളിലാളിയുടെ പണം മോഷ്ടിച്ചയാളെ പിടികൂടി;

താനൂര്‍: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുട്ടായി സ്വദേശി മുസ്തഫയെ (26) താനൂര്‍ പോലീസ് പിടികൂടി.

കളവ്, പിടിച്ചുപറി, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയാണ്. വട്ടത്താണിയില്‍ മത്സ്യവിപണന കേന്ദ്രത്തില്‍ നിന്ന് പതിനായിരം രൂപ മോഷ്ടിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുസ്തഫയെ പിടികൂടിയത്. താനൂര്‍ സി.ഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ റഹീം, സലേഷ് കാട്ടുങ്ങല്‍, സബറുദ്ദീന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.