നഗര സൗന്ദര്യ വൽക്കരണത്തിന് തുടക്കം കുറിച്ചു.

 

തിരൂർ തുഞ്ചൻ നഗർ റസിഡൻഷ്യൽ അസോസിയേഷൻെറ നേതൃത്വത്തിൽ പൂങ്ങോട്ടുകുളം-മാങ്ങാട്ടിരി റോഡിൻെറ സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പി.സഫിയടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.പദ്ധതിയുടെ ഭാഗമായി റോഡിൻെറ വശങ്ങളിൽ ചെടി തൈകൾ നട്ടു.അഡ്വ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സെക്രട്ടറി ശ്രീനിവാസ് അമ്പാടി,വാസു,സഫീർ,ഷഫീറലി എന്നിവർ സംസാരിച്ചു.