25 ലിറ്റർ വിദേശമദ്യവും മദ്യവും കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി.

മീനച്ചിൽ: ഈരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് V പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മീനച്ചിൽ മേലുകാവ് സ്വദേശി K.A ജോസഫിനെ വ്യാപകമായി മദ്യം വില്ലന നടത്തുന്നു എന്നുള്ള വിവരത്തിൻ മേൽ 25 ലിറ്റർ വിദേശമദ്യവും മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും സഹിതം അറസ്റ്റ് ചെയ്തു.റെയ്‌ഡിൽ ഷാഡോ എക്സൈസ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, ഉണ്ണിമോൻ മൈക്കിൾ , സ്റ്റാൻലി ചാക്കോ, പ്രിവൻ്റീവ് ഓഫീസർ മാരായ ബിനീഷ് സുകമാരൻ , TJ മനോജ് സിവിൽ എക്സൈസ് ഓഫീസർമാരായ എബി ചെറിയാൻ, ജസ്റ്റിൻ തോമസ് ,പ്രസാദ് പി.ആർ,നൗഫൽ സി.ജെ , പ്രദീപ് MG, വിനീത .V, സുജാത C.B ഡ്രൈവർ മുരളിധരൻ എന്നിവരുമുണ്ടായിരുന്നു.