“അടപ്പിക്കലിനെതിരെ തുറന്ന സമരം”ആയിരം കേന്ദ്രങ്ങളിൽ.

തിരൂർ:കോവിഡ് നിയന്ത്രണത്തിൻ്റെ പേരിലുള്ള വിവിധ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജി.എസ്.ടി.യുടെ പേരിൽ നടപ്പിലാക്കിയ പിഴശിക്ഷ ഒഴിവാക്കുക ,അനധികൃത തെരുവ് വ്യാപാരം നിർത്തലാക്കുക, തുടങ്ങിയ ആറോളം ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-കേരള സർക്കാറിൻ്റെ വ്യാപാര ദ്രോഹ നടപടികളിൽ പ്രതി ഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ നവംബർ മൂന്നിന്ചൊവ്വാഴ്ച 10 മുതൽ 12 വരെ “അടപ്പിക്കലിനെതിരെ തുറന്ന സമരം” നടത്തുന്നു.

രാവിലെ 10-ന് ഓരോ സ്ഥാപനത്തിനു മുന്നിലും എല്ലാ സ്റ്റാഫുമടക്കം മുദ്രാവാക്യങ്ങളുയർത്തിയ പ്ളേക്കാർഡ് പിടിച്ചു നിന്ന് പ്രതിഷേധിക്കുകയും , തുടർന്ന് 11-ന് സിവിൽ സ്റ്റേഷനു മുന്നിൽ നിൽപ്സമരവും സംഘടിപ്പിക്കുമെന്ന് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ പി.എ. ബാവ ജനറൽ സിക്രട്ടറി പി.പി. അബ്ദുൽ റഹ്മാൻ അറിയിച്ചു.