പുഴയോര റോഡില്‍ സുരക്ഷാ കൈവരി സ്ഥാപിച്ചു.

തിരൂർ: വാണിജ്യ കേന്ദ്രമായിരുന്ന തലക്കടത്തൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന തലക്കടത്തൂര്‍ റാഹത്ത് നഗര്‍ പുഴയോര റോഡില്‍ സുരക്ഷാ കൈവരി സ്ഥാപിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡിന് നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് കൈവരി സ്ഥാപിച്ചത്. വാഹനയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിനൊപ്പം പ്രഭാത-സായാഹ്ന സവാരിക്കാര്‍ക്കും പ്രയോജനമാകും. വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് എം. എ റഫീഖ് മാസ്റ്റര്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ പി.ടി മുഹമ്മദ് ഷാജി, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.