ദേശീയ പാതക്ക് വേണ്ടി ഭൂമിയും വീടും കടകമ്പോളങ്ങളും വിട്ടു നല്‍കുന്നവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം – കെ എന്‍ എ ഖാദര്‍ എം എല്‍ എ

നഷ്ട പരിഹാര തുക സ്ഥലം ഏറ്റെടുക്കുന്നതിനു മുമ്പു തന്നെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറം : ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ദേശീയ പാതക്ക് വേണ്ടി കടകമ്പോളങ്ങള്‍ നഷ്ടമാവുമ്പോള്‍ പുതുതായി അതേ വില്ലേജില്‍  ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ രീതിയില്‍ ഷിഫ്റ്റിംഗ് ചാര്‍ജ്ജും പ്രവര്‍ത്തന മൂലധനവും നല്‍കണമെന്ന് അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത റീഹാബിലിറ്റേഷന്‍ കമ്മിറ്റി മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച തുക വളരെ കുറവാണ്. അതുപോലെ ദേശീയ പാതക്ക് വേണ്ടി ഭൂമിയും വീടും കടകമ്പോളവും നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട നഷ്ട പരിഹാര തുക സ്ഥലം ഏറ്റെടുക്കുന്നതിനുമലപ്പുറം : ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ദേശീയ പാതക്ക് വേണ്ടി കടകമ്പോളങ്ങള്‍ നഷ്ടമാവുമ്പോള്‍ പുതുതായി അതേ വില്ലേജില്‍ ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ രീതിയില്‍ ഷിഫ്റ്റിംഗ് ചാര്‍ജ്ജും പ്രവര്‍ത്തന മൂലധനവും നല്‍കണമെന്ന് അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത റീഹാബിലിറ്റേഷന്‍ കമ്മിറ്റി മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച തുക വളരെ കുറവാണ്. അതുപോലെ ദേശീയ പാതക്ക് വേണ്ടി ഭൂമിയും വീടും കടകമ്പോളവും നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട നഷ്ട പരിഹാര തുക സ്ഥലം ഏറ്റെടുക്കുന്നതിനു മുമ്പു തന്നെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കച്ചവടക്കാര്‍ക്ക് കടകമ്പോളങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ തോതില്‍ ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുമ്പു തന്നെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കച്ചവടക്കാര്‍ക്ക് കടകമ്പോളങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ തോതില്‍ ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.