മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം നഗരസഭയിലെ 21-ാം വാര്‍ഡ് ചീനിത്തോട് പി ബസാര്‍ -പിടി സ്റ്റോര്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വാര്‍ഡ് കൗണ്‍സിലര്‍ മച്ചിങ്ങല്‍ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം നഗരസഭയിലെ 21-ാം വാര്‍ഡ് ചീനിത്തോട് പി. ബസാര്‍ മസ്ജിദ് റോഡ് ജംഗ്ഷനിലെ മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വാര്‍ഡിലെ മുതിര്‍ന്ന പൗരന്‍ മരുതേങ്ങല്‍ മൊയ്തീന്‍ ഹാജി നിര്‍വഹിക്കുന്നു

മലപ്പുറം : ബിനോയ് വിശ്വം എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്  മലപ്പുറം നഗരസഭയിലെ 21-ാം വാര്‍ഡ് ചീനിത്തോടില്‍ സ്ഥാപിച്ച രണ്ട് മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു. ചീനിത്തോട് പി. ബസാര്‍ പി ടി സ്റ്റോര്‍ ജംഗ്ഷനിലും മസ്ജിദ് റോഡ് ജംഗ്ഷനിലും സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മമാണ് നടന്നത്. പിടി സ്റ്റോര്‍ ജംഗ്ഷനിലെ മിനിമാസ്റ്റ് ലൈറ്റ് വാര്‍ഡ് കൗണ്‍സിലര്‍ മച്ചിങ്ങല്‍ ഹഫ്‌സത്ത് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. ഷംസീര്‍ പൂവന്‍തൊടി, പി കെ യാസര്‍, എം രാമരാജന്‍, റഷീദ് പൂക്കാട്ടില്‍ , റമീസ് കളപ്പാടന്‍, എറയത്ത് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
പി. ബസാര്‍ മസ്ജിദ് റോഡ് ജംഗ്ഷനിലെ മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വാര്‍ഡിലെ മുതിര്‍ന്ന പൗരന്‍ മരുതേങ്ങല്‍ മൊയ്തീന്‍ ഹാജി നിര്‍വഹിച്ചു. മച്ചിങ്ങല്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മരുതേങ്ങല്‍ മുഹമ്മദാലി, ചോലക്കല്‍ ബഷീര്‍, ഹമീദ് തച്ചറമ്പന്‍, പൂവന്‍തൊടി ഷംസീര്‍, സി എച്ച് നജീബ്, പൂവന്‍തൊടി ഏനി, പി കെ യാസര്‍ എന്നിവര്‍ സംബന്ധിച്ചു