ഗവ.എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

കൽപകഞ്ചേരി പാറപ്പുറം ഗവ.എൽ പി സ്കൂൾ കെട്ടിടത്തിന് സി മമ്മൂട്ടി എംഎൽഎ ശിലാസ്ഥാപനം നടത്തുന്നു

കൽപകഞ്ചേരി: വാടക കെട്ടിടത്തിൽ ഒരു നൂറ്റാണ്ട് പിന്നിടുന്ന പാറപ്പുറം ജി എം എൽ പി സ്കൂളിനു സ്വന്തം കെട്ടിടമാവുന്നു. നാട്ടുകാർ പഞ്ചായത്തിൻ്റെ സഹകരണ ത്തോടെ വിലകൊടുത്ത് വാങ്ങിയ സ്വന്തം സ്ഥലത്ത് സി മമ്മുട്ടി എംഎൽഎ യാണ് 65 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്.

പൊതു മേഖല സ്ഥാപനമായ കെൽ ആണു നിർമ്മാണ ചുമതല ഏറെറടുത്തിട്ടുള്ളത്. കലക്ടർ അനുമതി നൽകിയ പ്രവർത്തിയു ടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സി മമ്മുട്ടി എംഎൽഎ ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ബാവ അധ്യക്ഷത വഹിച്ചു.അബ്ദുറഹിമാൻ രണ്ടത്താണി എക്സ് എം എൽ എ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ രഹന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തൈക്കാടൻ അബ്ദു, പഞ്ചായത്ത് മെമ്പർമാരായ എൻ കുഞ്ഞാപ്പു, കെ.പി ഇല്ലാസ്, ടി പി ബാപ്പുട്ടി.പി ടി നസീമ, പി ടി എ പ്രസിഡൻ്റ് കെ മജീദ്.ബഷീർ അടിയാട്ടിൽ, പിടി അബു, ഹെഡ്മിസ്ട്രസ് സു ബൈദ ടീച്ചർ സംസാരിച്ചു.