ഹോമിയോ ഡിസ്പെൻസറി പാത്ത് വേ ഉദ്ഘാടനം ചെയ്തു

വൈലത്തൂർ : ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി ( 20 20-21 ) പ്രകാരം കോൺഗ്രീറ്റ് ചെയ്ത 12-ാം വാർഡിലെ ഹോമിയോ ഡിസ്പെൻസറി – ചാത്തൻ തറ പാത്ത് വെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൾ ഗഫൂർ ആദ്ധ്യക്ഷ്യം വഹിച്ചു. ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി , അംഗൻവാടി എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയാണ് ഇത്. ഈ വഴി കോൺഗ്രീറ്റ് ചെയ്തതിലൂടെ ക്ഷീര കർഷകർ , രോഗികൾ, അംഗൻവാടി കുട്ടികൾ എന്നിവർക്കെല്ലാം ഏറെ ആശ്വാസകരമാണ്.

സുനീർ വാണിയന്നൂർ , ശിഹാബ് മേടമ്മൽ , ശിഹാബ് വി.കെ.എം, എൻ. സുബൈർ, കെ.പി. സുബൈർ എന്നിവർ സംബന്ധിച്ചു.

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം കോൺഗ്രീറ്റ് ചെയ്ത ഹോമിയോ ഡിസ്പെൻസറി – ചാത്തൻ തറ പാത്ത് വേ പ്രസിഡണ്ട് എം.എ.റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.