കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷാൻ അവകാശ സംരക്ഷണത്തിനായി തിരൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം.

തിരൂർ:കോവിഡ് ദുരിതം വിതറുന്ന ഈ കാലത്ത് മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുക, ആരോഗ്യ ഇൻഷുറൻസ് ഉടൻ നടപ്പിലാക്കുക, കുടിശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ നിയോജകമണ്ഡലം കമ്മറ്റി തിരൂർ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതിഷേധ സമരത്തിൽ പി. ടി. മുഹമ്മദലി,എ൦. പുരുഷോത്തമൻ, എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുകുന്ദൻ മേ tvനോൻ, ടി.വി.മുരളീധരൻ,ബി ശ്രീകുമാർ, ബാലൻ പരപ്പേരി തുടങ്ങിയവർ നേത്രുത്വം നൽകി.