അഞ്ച് റോഡ് പ്രവൃത്തികൾക്കായി ഒരു കോടി അമ്പത്തിയേഴ് ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.  

തിരൂർ:മംഗലം പള്ളിപ്പടി വാൽത്തറ പാടം റോഡ് 42.90 ലക്ഷം രൂപ, വാളമരുതൂർ ചെറാം മുട്ടി വളപ്പിൽ റോഡ് 53.50 ലക്ഷം രൂപ, വാളമരുതൂർ മസ്ജിദ് പേരാൽത്തറ റോഡ് 25 ലക്ഷം രൂപ, കനാൽ പാലം പേരാൽത്തറ റോഡ് 28 ലക്ഷം രൂപ, വാളമരുതൂർ വട്ടക്കുഴിത്തറ ഡ്രൈനേജ് കം ഫൂട്ട് പാത്ത് 7.60 ലക്ഷം രൂപ എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.സ്ഥലം എം എൽ എ.കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ ടി ജലീലിന്റെ ആവശ്യപ്രകാരമാണ് ഹാർബർ എഞ്ചിനിയറിംഗ് വിഭാഗം തുക അനുവദിച്ചത്. റോഡ് വികസനത്തിന് തുക അനുവദിച്ച എൽ ഡി എഫ് സർക്കാരിനും മന്ത്രി കെ ടി ജലീലിനും സി പി ഐ എം മംഗലം ലോക്കൽ കമ്മിറ്റി അഭിനന്ദനമറിയിച്ചു.