Fincat

സംസ്ഥാനത്ത് 7002 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7002 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂർ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂർ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസർഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിൻകീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിൻകര സ്വദേശി ദേവകരൺ (76), വെണ്ണിയൂർ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗൻ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാൻ വർഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കർ (65), പെരുമ്പാവൂർ സ്വദേശി അബ്ദുൾ ഖാദിർ (69), കീഴ്മാട് സ്വദേശി സുന്ദർ (38), ഊരമന സ്വദേശിനി അജികുമാർ (47), പെരുമ്പാവൂർ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരൻ നായർ (58), തൃശൂർ മുണ്ടൂർ സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂർ സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവൻ (80), മലപ്പുറം പോത്തനാർ സ്വദേശിനി അമ്മിണി (80), മേലേറ്റൂർ സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോൾ (75), വയനാട് ബത്തേരി സ്വദേശി മോഹനൻ (60), കണ്ണൂർ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂർ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.