തൃക്കലങ്ങോട് പഞ്ചായത്ത് എസ് ടി യു പ്രസിഡന്റ് ഐ എന്‍ എല്ലില്‍ ചേര്‍ന്നു

മഞ്ചേരി : മുസ്ലിം ലീഗ് നേതാവും തൃക്കലങ്ങോട്ട് പഞ്ചായത്ത് എസ്.ഡി.യു പ്രസിഡന്റുമായ കെ.ടി മുഹമ്മദ് ബഷീര്‍ മുസ്ലിം ലീഗ് വിട്ട് ഐ.എന്‍. എല്ലില്‍ ചേര്‍ന്നു. ടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ എ.പി അബ്ദുല്‍ വഹാബ് സാഹിബ് മുഹമ്മദ് ബഷീറിന് മെമ്പര്‍ഷിപ്പ് നല്‍കി പാര്‍ട്ടിയിലേക്ക് സീകരിച്ചു എം.അബ്ദുല്‍ കരീം മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഐ.എന്‍.എല്‍ സംസ്ഥാന വൈ:പ്രസിഡന്റ് സി.എച്ച് മുസ്തഫ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി ഐ.എന്‍.എല്‍ മലപ്പുറം ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, എന്‍.വൈ.എല്‍ മലപ്പുറം ജില്ലാ വൈ:പ്രസിഡന്റ് സാലിം മഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു എന്‍.പി സുലൈമാന്‍ നന്ദിയും പറഞ്ഞു.