വാളയാര്‍ കേസ് പുനരന്വേഷണം നടത്തണം.

വാളയാര്‍ കേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരത്തില്‍ അയ്യന്‍കാളി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെ ക്രട്ടറി എ പി.ഉണ്ണി സംസാരിക്കുന്നു.

മലപ്പുറം: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുക. ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷന്‍ അഡ്വ എന്‍ രാജേഷിനെതിരെ നടപടി സ്വീകരിക്കുക, പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക, മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പുതിയ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ നില്‍പ്പു സമരം സംഘടിപ്പിച്ചു.അയ്യന്‍കാളി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി.ഉണ്ണി ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് സൗദാമിനി അച്യുതന്‍ രാജു എന്നിവര്‍ സംസാരിച്ചു.