അനുസ്മരണ സമ്മേളനം നടത്തി

 

ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി നടേശന്റെ ഒന്നാം ചരമദിന അനുസ്മരണ യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

മലപ്പുറം : ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി നടേശന്റെ ഒന്നാം ചരമദിന അനുസ്മരണ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസില്‍ വെച്ച് നടന്നു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് പി കെ അയമു ഹാജി അധ്യക്ഷത വഹിച്ചു. . വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശശി പുല്ലാര, ചേക്കുപ്പ ഹംസ ഹാജി, സിറ്റി ജാബിര്‍, മുസ്തഫ നസീമഗോള്‍ഡ്, ജോണ്‍ കുണ്ടുകുളം, മാളിയേക്കല്‍ ഉമ്മര്‍ , ഷാലിമാര്‍ മുജീബ്, ഉമ്മര്‍ മലപ്പുറം ഫാഷന്‍എന്നിവര്‍ സംസാരിച്ചു.ജന. സെക്രട്ടറി കെ ടി അക്ബര്‍ സ്വാഗതവും ട്രഷറര്‍ എ പി ഹംസ നന്ദിയും പറഞ്ഞു