അഥീനാ ദി ‘ഗ്രേറ്റ്’

കാൻസർ രോഗികൾക്കായി മുടിമുറിച്ചു നൽകിയ ആറാം ക്ളാസുകാരി അഥീനയെ ആദരിച്ചു 

തിരൂർ : കാൻസർ രോഗികൾക്കായി മുടിമുറിച്ച് നൽകിയ ആലത്തിയൂരിലെ ആറാംക്ളാസുകാരിയായ അഥീനയെ ദയാചാരിറ്റബിൾ സൊസൈറ്റിയും ദയാ ഡിസ്കൗണ്ട് ഹൈപ്പർഫാർമസിയും ചേർന്ന് ആദരിച്ചു.തിരൂർ എസ്.എ ഷറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ എടശ്ശേരി അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു.ഇസ്മായിൽ കാവിലക്കാട്,മുസ്തഫ ആലത്തിയൂർ,അമീൻ കരിവാനത്ത്,സി.പി സുബാഷ്,സിദ്ദീഖ് റോസ്,എ.സി ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു.തിരൂരിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന തോപ്പിൽ അശോകൻേറയും സി.കെ ബിന്ദുവിൻേറയും മകളാണ് അഥീന. സഹോദരൻ അഭിനവിനൊപ്പം യൂട്യൂബിൽ കണ്ട ഒരു വീഡിയോയാണ് അഥീനയെ മുടി മുറിക്കാൻ പ്രേരിപ്പിച്ചത്.