മുസ്ലീംലീഗ് നേതാവും മുൻഎംഎൽഎയുമായ സി.മോയിൻ കുട്ടി അന്തരിച്ചു

കൊടുവള്ളി: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ സി.മോയൻ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന്  6 മാസത്തോളമായി കിടപ്പിലായിരുന്നു.

1996, 2006 വർഷങ്ങളിൽ തിരുവമ്പാടിയിൽ നിന്നും 2011ൽ കൊടുവള്ളിയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്കാരം ഉച്ചയ്ക്ക് 1 ന് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദ് ശ്മശാനത്തിൽ. നിലവിൽ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചു വരികയായിരുന്നു.