എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

തൃശ്ശൂർ: ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ  ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരെന്ന് എസ്എഫ്ഐ ആരോപിച്ചു. വാക്കുതർക്കം അടിപിടിയിലെത്തുകയായിരുന്നു