കടക്ക് മുന്നില്‍ മൂത്രമൊഴിച്ചതിന് കൈയാങ്കളി; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ അറസ്റ്റില്‍

കടക്ക് മുന്നില്‍ മൂത്രമൊഴിച്ചതിന് കൈയാങ്കളി; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പലചരക്കു കടക്ക് മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുള്ള കൈയാങ്കളിയില്‍ 28കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കടയുടമകളായ രണ്ടു പേര്‍ അറസ്റ്റിലായി.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കൈലാശ് മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ജഗ്ജീത് സിങ് എന്നയാള്‍ പ്രദേശത്തെ ഒരു പലചരക്കു കടക്ക് മുന്നില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതുകണ്ട കടയുടമകളും സഹോദരങ്ങളുമായ വിനയ്, വിമല്‍ എന്നിവര്‍ ജഗ്ജീതുമായി വാക്കേറ്റമുണ്ടായി.

ഇവിടെ നിന്ന് പോയ ജഗ്ജീത് അല്‍പ സമയത്തിനുശേഷം സുഹൃത്തുക്കളുമായി തിരച്ചെത്തുകയും കടയുടമകളുമായി കൈയാങ്കളിയുണ്ടാകുകയുമായിരുന്നു. ഈ സംഘര്‍ഷത്തില്‍ അമന്‍ദീപ് സിങ് എന്ന 28കാരന്‍ കൊല്ലപ്പെടുകയായിരുന്നു.