ഹാൻഡ്‌ ബാഗേജ്‌ വിമാനത്തിനകത്തേക്ക്‌ കൊണ്ടു പോകാൻ അനുവദിക്കും.

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ വിമാനതാവളത്തിൽ നിന്നും യാത്ര ചെത്ര ചെയ്യുന്നവർക്ക്‌ ഇനി മുതൽ ഹാൻഡ്‌ ബാഗേജ്‌ വിമാനത്തിനകത്തേക്ക്‌ ഒപ്പം കൊണ്ടു പോകാൻ അനുവദിക്കും .സിവിൽ വ്യോമയാന അധികൃതരാണു ഇക്കാര്യം അറിയിച്ചത്‌.കോവിഡ്‌ പശ്ചാത്തലത്തിൽ
കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ നടപടിക്രമങ്ങൾ പുതുക്കി നിശ്ചയിച്ചു കൊണ്ട്‌ ഇറക്കിയ വിജ്ഞാപനത്തിലാണു ഈ അനുമതി നൽകിയിരിക്കുന്നത്‌.കോവിഡ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ യാത്രക്കാർക്ക്‌ തങ്ങളുടെ ഹാൻഡ്‌ ബാഗേജ്‌ വിമാനത്തിനകത്തേക്ക്‌ കൂടെ കൊണ്ടു പോകാൻ അനുമതി ഉണ്ടായിരുന്നില്ല.