റേറ്റിംഗ്തട്ടിപ്പ്; റിപ്പബ്ലിക്ക് ടി വി ഡിസ്ട്രിബ്യൂഷന്‍ തലവന്‍ അറസ്റ്റില്‍

റിപ്പബ്ലിക്ക് ടി. വി ഡിസ്ട്രിബ്യൂഷന്‍ തലവന്‍ ഘന്‍ശ്യാം സിങ് അറസ്റ്റില്‍. ചാനലിന്റെ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പട്ട കേസിലാണ് ഘന്‍ശ്യാം സിംഗിനെ അറസ്റ്റ് ചെയ്തത്. ഇയാലെ നാളെ കോടതിയില്‍ ഹാജരാക്കും.
അര്‍ണാബ ഗോസ്വാമി എഡിറ്റര്‍ ഇന്‍ ചീഫായ ചാനലാണ് റിപ്പബ്ലിക് ടിവി. ചാനല്‍ റേറ്റിംഗ് തട്ടിപ്പ് കേസില്‍ 12ാം പ്രതിയാണ് അര്‍ണാബ് ഗോസ്വാമി.
റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ 3 ചാനലുകളാണ് റേറ്റിങില്‍ കൃത്രിമത്വം കാണിച്ചതായി മുംബൈ പൊലീസ് കണ്ടെത്തിയത്. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.
അതേസമയം ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ അര്‍ണാബിനെയും കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി അര്‍ണാബിന് ജാമ്യം നിഷേധിച്ചിരുന്നു