കുവൈറ്റിലുള്ള മുഴുവൻ വിസിറ്റ് വിസക്കാരും നവംബർ മുപ്പതിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : നിലവിൽ രാജ്യത്ത് കഴിയുന്ന മുഴുവൻ എൻട്രി വിസക്കാരും എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാരും നവംബർ 30 നകം രാജ്യം വിടണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി ഇവരുടെ താമസ കാലാവധി ഇതിനകം അവസാനിച്ചതിനാൽ ഇവർക്ക് നിയമപരമായ ഒരു ആനുകൂല്യവും ഇനി ലഭ്യമാവുകയില്ല .നേരത്തെ വിസിറ്റ് വിസക്കാർക്കും എൻട്രി വിസക്കാർക്കും താമസാനുമതി ഓഗസ്റ്റ് 31 വരെ നീട്ടി നൽകിയിരുന്നു പിന്നീട് വീണ്ടും ഇത്തരക്കാർക്ക് മൂന്ന് മാസത്തേക്ക് കൂടി അതായത് നവംബർ 30 വരെ താമസ കാലാവധി ദീർഘിപ്പിച്ചു നൽകി ഈ കാലയളവിനുള്ളിൽ റെഗുലർ വിസകളിലേക്ക് താമസ രേഖ മാറ്റുവാനും അധികൃതർ നിരന്തരം ആവശ്യപ്പെട്ടിരുന്നു സ്പോൺസർമാരോടും തൊഴിലുടമകളോടും അവർ സ്പോൺസർ ചെയ്ത വ്യക്തികളുടെ റെസിഡൻസി പുതുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ , WWW.MOI.GOV.KW വഴിയോ അല്ലെങ്കിൽ അവരുടെ ഡിപ്പാർട്ട്‌മെന്റുകൾ അവലോകനം ചെയ്തുകൊണ്ടോ റെസിഡൻസി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.നവംബർ മുപ്പതോടു കൂടെ താമസ നിയമ ലംഘകരെ നാട് കടത്തുമെന്നും പിന്നീട് ഇവരെ കുവൈത്തിലേക്ക് വരാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.