എൻഡിഎ കേവലഭൂരിപക്ഷത്തിലേക്ക്; 125 സീറ്റിൽ മുന്നിൽ, മഹാസഖ്യം 109 സീറ്റുകളിലും

ബീഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. വോട്ടെണ്ണലിന്റെ ഒന്നര മണിക്കൂറോളം നേരം മുന്നിൽ നിന്ന മഹാസഖ്യത്തെ മറികടന്ന് എൻഡിഎ മുന്നിൽ കയറി. എൻഡിഎ 125 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇതോടെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. മഹാസഖ്യം 109 സീറ്റുകളിലേക്ക് താണു. 16 സീറ്റുകളുടെ ലീഡാണ് നിലവിൽ എൻഡിഎക്കുള്ളത്.

 

 

നേരത്തെ മുപ്പതിലധികം സീറ്റുകളുടെ ലീഡ് മഹാസഖ്യത്തിനുണ്ടായിരുന്നുവെങ്കിലും എൻഡിഎ കയറി വരികയായിരുന്നു. ചിരാഗ് പാസ്വാന്റെ എൽ ജെ പി എട്ട് സീറ്റുകളിലും മുന്നിട്ട് നിൽക്കുയാണ്.

എൻഡിഎയിൽ ജെഡിയു 51 സീറ്റിലും ബിജെപി 64 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. മഹാസഖ്യത്തിൽ ആർ ജെ പി 77 സീറ്റിലും കോൺഗ്രസ് 23 സീറ്റിലും ഇടതു പാർട്ടികൾ 13 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.