ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വിൽപന നടത്തുന്ന സംഘം പിടിയിൽ

ത്യശൂർ : തൃശൂരിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വിൽപന നടത്തുന്ന യുവാക്കൾ പിടിയിൽ. 21.500 ലിറ്റർ വിദേശമദ്യവുമയാണ് പിടിയിലായത്.

തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ, വിജിൽ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. 43 കുപ്പി മദ്യവും അത് വിൽപനക്കായി കൊണ്ടു നടന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു. തൃശൂർ എക്സൈസ് റേഞ്ച് പാർട്ടിയുടെ പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്.