ജനുവരി ഒന്നു മുതൽ നാലു ചക്ര വാഹനങ്ങൾക്ക് എല്ലാം നിർബന്ധമാക്കിയിരിക്കുന്ന ഈയൊരു നിയമം അറിയണം

ജനുവരി ഒന്നു മുതൽ നാലു ചക്ര വാഹനങ്ങൾക്ക് എല്ലാം നിർബന്ധമാക്കിയിരിക്കുന്ന ഈയൊരു നിയമം ആരും അറിയാതെ പോകരുത്, എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യേണ്ടതാണ്. നവംബർ മാസത്തിലാണ് ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവർക്ക് പിഴകൂടാതെ ലൈസൻസ് മൂന്നുമാസത്തേക്ക് കട്ട് ആക്കുകയും, അതുപോലെതന്നെ.പിഴ ഇ-ചലാൻ വഴി അടയ്ക്കുവാനും, അങ്ങനെ ഒരുപാട് നിയമങ്ങൾ എത്തിയത്. അതെല്ലാം ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാല് ഒട്ടും താമസിക്കാതെ പുതിയൊരു നിയമം കൂടി ആവിഷ്കരിക്കുവാൻ പോവുകയാണ്. ഈ നിയമം ജനുവരി ഒന്നു മുതൽ ആണ് പ്രാബല്യത്തിൽ വരിക, അതിനാൽ അതിനു മുൻപാകെ എല്ലാ നാലുചക്ര വാഹനങ്ങളും ഉപയോഗിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് നമ്മൾ ടോൾപ്ലാസയിൽ ഒക്കെ പോകുമ്പോൾ നാലു ചക്ര വാഹനങ്ങളുടെ വലിയ നിര തന്നെ കാണുന്നുണ്ട്, ഇതുമൂലം വലിയ ബ്ലോക്കുകൾ ആണ് പലപ്പോഴും സൃഷ്ടിക്കുക ആയതിനാൽ ഇതെല്ലാം ഒഴിവാക്കുവാനായി ജനുവരി ഒന്നിനു മുൻപാകെ എല്ലാ നാലുചക്ര വാഹനങ്ങളിലും ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുന്നു. അങ്ങനെവരുമ്പോൾ ജനുവരിക്ക്‌ മുൻപ് തന്നെ ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഉളളവർ വേണ്ടത് ചെയ്തു കൊണ്ട് ലഭ്യമാക്കേണ്ടതാണ്. അപ്പോൾ നിങ്ങളുടെ വാഹനങ്ങളിൽ അതില്ലെങ്കിൽ പെട്ടെന്ന് തന്നെ നിയമം വരുന്നതിനു മുമ്പായി എടുക്കാൻ ശ്രമിക്കുക. ഇത് അറിയാത്ത ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാം. ഇനി ആരും നിയമലംഘനം നടത്തി എന്നു പറഞ്ഞു കഷ്ടത്തിൽ ആകരുത്.