സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരമാർശവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട്

ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങൾ

 സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു. ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ലൈഫ് മിഷൻ അഴിമതി, കെ ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നതായി ഇ ഡി പറയുന്നു.

 

യൂനിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴി തെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. സ്വപ്‌ന സുരേഷാണ് വിവരങ്ങൾ ഇഡിക്ക് നൽകിയതെന്നാണ് സൂചന.

ഇതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ അന്വേഷണത്തിന് വിധേയമാകും. കൈക്കൂലി വാങ്ങിയത് ശിവശങ്കർ അറിഞ്ഞു കൊണ്ടാണെന്നും ലോക്കറിൽ പണം സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറാണെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.