ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു
മനാമ: ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം.
അന്തരിച്ച പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൗതിക ശരീരം ബഹ്‌റൈനിൽ എത്തിച്ച ശേഷം ഖബറടക്കം നടത്തും.