വിദ്യാർത്ഥിനിയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സ്വരൂപിച്ച ഫണ്ടിന്റെ ആദ്യഗഡു കൈമാറി
വളാഞ്ചേരി MES കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അലുംമ്നി അസ്സോസിയേഷൻ സ്വരൂപിച്ച ഏഴര ലക്ഷം രൂപയുടെ ആദ്യ ഗഡു പ്രൊഫ: KP ഹസ്സൻ കുടുംബത്തിന് കൈമാറി.ചടങ്ങിൽ MES കോളേജ് പ്രിൻസിപാൾ ഡോ:സി.രാജേഷ്, അലുംമ്നി അസോസിയേഷൻ പ്രസിഡണ്ട് .ഒ.പി വേലായുധൻ, സെക്രട്ടറി കെ.എം.അബ്ദുൽ ഗഫൂർ, ഡോ.കെ.മുഹമ്മദ് റിയാസ്, അമീർ ഫൈസൽ, ബാബു എടയൂർ, അഷ്റഫ് പരവക്കൽ, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.