എസ് എൻ ഡി പി യോഗം സംഘടിപ്പിച്ച ഗിന്നസ് റെക്കോർഡ് പ്രോഗ്രാം ഏകാത്മകം മെഗാ ഇവൻറിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി ആദരിച്ചു.

വളാഞ്ചേരി : SNDP യോഗം തിരൂർ യൂണിയൻ വളാഞ്ചേരി ഭാരവാഹികളുടെ യോഗം നാരായണഗിരിയിലെ (വട്ടപ്പാറ) തിരൂർ യൂണിയൻ ഓഫീസിൽ വെച്ച് ചേർന്നു.യോഗം ഇൻസ്പെക്ടിംങ്ങ് ഓഫീസർ ശ്രീ.ഷിജു വൈക്കത്തൂർ അവർകൾ അദ്ധ്യക്ഷത വഹിച്ചു. തിരൂർ യൂണിയൻ സെക്രട്ടറി ശ്രീ: പൂതേരി ശിവാനന്ദൻ അവർകൾ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീ. ഉണ്ണി തിരുനിലം, തിരൂർ യൂണിയൻ വനിതാസംഘം സെക്രട്ടറി ശ്രീമതി :ബിന്ദുമണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീമതി: ശ്യാമളശശി, യൂത്ത് മൂവ്വ്മെൻറ് സെക്രട്ടറി ശ്രീ: CTസുരേഷ്. എന്നിവർ ആശംസകളർപ്പിച്ചു.യോഗം ഡയറക്ടർ ശ്രീ: കുറ്റിയിൽ ശിവദാസ് സ്വാഗതവും, വനിതാ സംഘം ട്രഷറർ ശ്രീമതി: ഷിജിത ഷിജു നന്ദിയും പറഞ്ഞു.