സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1,880.21 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളിന്റെ തളർച്ചയാണ് സ്വർണവിപണിക്ക് കരുത്തായത്.

ദേശീയ വിപണിയിൽ വിലകുറയുന്ന പ്രവണതയാണ്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 0.15ശതമാനം താഴ്ന്ന് 50,425 രൂപ നിലവാരത്തിലെത്തി.