കുവൈത്തിൽ നേരിയ ഭൂചലനമ്മനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഇത്‌ വരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നേരിയ ഭൂചലനമ്മനുഭവപ്പെട്ടു. രാജ്യത്തിന്റെ തീര മേഖലകളിലെ പ്രദേശങ്ങളിലെ താമസക്കാർക്കാണു നേരിയ ഭൂചലനം അനുഭവപ്പെട്ടത്‌

വൈകീട്ട്‌ ആറു മണിയോടെയാണു പലർക്കും ഭൂചലനം അനുഭവപ്പെട്ടത്‌. ഫഹാഹീൽ, മംഗഫ്‌, മഹബൂല, സാൽമിയ മുതലായ പ്രദേശങ്ങളിൽ താമസക്കാർക്കും ഭൂചലനം അനുഭവപ്പെട്ടതായാണു റിപ്പോർട്ട്‌. എന്നാൽ രാജ്യത്ത്‌ ആളപായമോ നാശനഷ്ടങ്ങളോ ഇത്‌ വരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. കുവൈത്തിനോട്‌ ചേർന്നുള്ള ഇറാൻ, ഇറാഖ്‌ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പത്തിന്റെ അനുരണനം കുവൈത്തിലും അനുഭവപ്പെടാറുണ്ട്‌.