പീഡനക്കേസിലെ പ്രതി കോവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തു.

മലപ്പുറം:കോട്ടക്കൽ സ്വദേശിയും ഭർതൃമതിയുമായ യുവതിയെ സ്നേഹം നടിച്ച് പ്രലോഭപ്പിച്ച് കാറിൽ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അട്ടപ്പാടി റിസോർട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതി കോവിഡ് ചികിത്സയിരിക്കേ തൂങ്ങിമരിച്ചു. പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി ചേലക്കോടൻ മുഹമ്മദ്‌ ഷമീം എന്നയാളാണ് തൂങ്ങിമരിച്ചത്. 22 വയസായിരുന്നു.

കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ ക്രൈം പ്രതിയായ ഇയാൾ കോവിഡ് പോസിറ്റീവ് ആയി മഞ്ചേരി CFLTC യിൽ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി