പാലത്തിങ്ങൽ പാലത്തിൽ ഗതാഗതം നിരോധിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെമ്മാട്‌ റോഡിലെ പലാത്തിങ്ങല്‍ പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നാടുകാണി പരപ്പനങ്ങാടി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച്‌ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാണ്‌ പഴയ പാലം അടിച്ചിടുന്നത്‌. 52 ദിവസത്തെ പ്രവര്‍ത്തികള്‍ക്കായാണ്‌ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ ബ്രിഡ്‌ജസ്‌ വിഭാഗം എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയറാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഡിസംബര്‍ 31 വരെയാണ്‌ പാലം അടച്ചിടുക.

പരപ്പനങ്ങാടിയിൽ നിന്നും ചെമ്മാട്‌ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പുത്തരിക്കൽ വഴി കുണ്ടന്‍ കടവ്‌, കാര്യാട്‌ കടവ്‌ പാലം വഴിയോ കീരനല്ലൂർ ചീർപ്പിങ്ങൽ പാലം വഴിയോ പോകണം.