കാൽനൂറ്റാണ്ടുകാലം മലപ്പുറം ജില്ലാ പഞ്ചായത്തിൽ മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയി സേവനം അനുഷ്ടിച്ച് ഉമ്മര്‍ അറക്കല്‍ ജില്ലാ പഞ്ചായത്തിൽ നിന്ന് പടിയിറങ്ങി

10 വർഷം മെമ്പറും 15 വർഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി ജില്ലാ പഞ്ചായത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ മറ്റൊരു ജനപ്രതിനിധിയും സംസ്ഥാനത്ത് നിലവിലില്ല.

മലപ്പുറം: കാൽനൂറ്റാണ്ടുകാലം മലപ്പുറം ജില്ലാ പഞ്ചായത്തിൽ മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയി സേവനം അനുഷ്ടിച്ച് ഉമ്മര്‍ അറക്കല്‍ ജില്ലാ പഞ്ചായത്തിൽ നിന്ന് പടിയിറങ്ങി. 10 വർഷം മെമ്പറും 15 വർഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി ജില്ലാ പഞ്ചായത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ മറ്റൊരു ജനപ്രതിനിധിയും സംസ്ഥാനത്ത് നിലവിലില്ല.

1995ൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന ആദ്യ തവണ ജില്ല പഞ്ചായത്തിലേക്ക് മേലാറ്റൂർ മണ്ഡലത്തിൽ നിന്നും, പിന്നീട് 2000 ലും 2005ലും ഏലംകുളം മണ്ഡലത്തിൽനിന്നും, തുടർന്ന് 2010ൽ മക്കരപ്പറമ്പ് മണ്ഡലത്തിൽ നിന്നും, അവസാനം 2015ൽ ആനക്കയം മണ്ഡലത്തിൽ നിന്നുമാണ് ഉമ്മര്‍ മത്സരിച്ച് ജയിച്ചത്. 2005 ൽ ഏലംകുളത്ത് അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ഇന്ന് നിയമസഭാ സ്പീക്കറുമായ ശ്രീരാമകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. 20 വർഷം ജില്ലാ ആസൂത്രണസമിതി അംഗവും ആയിരുന്നു

 

വർഷം പൂർത്തിയാക്കിയ പ്രാദേശിക ഭരണകൂടങ്ങളിലെ ജനപ്രതിനിധികളെ സംസ്ഥാന സർക്കാർ വയനാട്ടിൽ നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ പരിപാടിയിൽ പ്രത്യേക പുരസ്കാരം നൽകി ആദരിക്കാൻ തെരഞ്ഞെടുത്തപ്പോൾ, അധികാരവികേന്ദ്രീകരണം അട്ടിമറിക്കുകയും പ്രാദേശിക ഭരണകൂടങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഈ പുരസ്കാരം ഉമ്മര്‍ നിരാകരിച്ചിരുന്നു. വൃക്ക രോഗികളെ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച വെൽഫെയർ സൊസൈറ്റി മലപ്പുറം ജില്ലാ പഞ്ചായത്തിനെ സംസ്ഥാനതലത്തിൽ ശ്രദ്ധേയമാക്കി. സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനത്ത് 10 വര്‍ഷ ഇരുന്നത് ഉമ്മര്‍ അറക്കല്‍ ആയിരുന്നു.

 

ചെയർമാൻജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ കോഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പ്രതീക്ഷ പദ്ധതിയുടെ വൈസ് ചെയർമാനായും ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത് തയാറാക്കിയ തണൽക്കൂട്ട് എന്ന പദ്ധതിയുടെ ചെയർമാനായും പ്രവർത്തിച്ചു.കാർഷിക മേഖലയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് വേണ്ടി തരിശ് രഹിത മലപ്പുറം, ഹരിത മലപ്പുറം, കാർഷിക യന്ത്ര ബാങ്ക് തുടങ്ങിയ നൂതനമായ പദ്ധതികൾ ആവിഷ്കരിച്ചത് ഉമ്മര്‍ അറക്കല്‍ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി വഹിക്കുന്ന സമയത്തായിരുന്നു.

 

അംഗംമൃഗസംരക്ഷണ വകുപ്പിൽ നിന്ന് ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ ആതവനാട് ജില്ലാ പൗൾട്രി ഫാമിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഹാച്ചറി ആക്കി മാറ്റി. ഇതിനെ വർഷത്തിൽ 75 ലക്ഷം രൂപ വരുമാനമുള്ള സ്ഥാപനമാക്കി വളർത്തി. മൃഗപരിപാലന മേഖലയിലെ കർഷകർക്ക് പരിശീലനം നൽകുന്നതിനുള്ള ട്രെയിനിങ് സെന്‍റര്‍ ജില്ലാ പൗൾട്രി ഫാമിൽ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി.

1995ൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന ആദ്യ തവണ ജില്ല പഞ്ചായത്തിലേക്ക് മേലാറ്റൂർ മണ്ഡലത്തിൽ നിന്നും, പിന്നീട് 2000 ലും 2005ലും ഏലംകുളം മണ്ഡലത്തിൽനിന്നും, തുടർന്ന് 2010ൽ മക്കരപ്പറമ്പ് മണ്ഡലത്തിൽ നിന്നും, അവസാനം 2015ൽ ആനക്കയം മണ്ഡലത്തിൽ നിന്നുമാണ് ഉമ്മര്‍ മത്സരിച്ച് ജയിച്ചത്. 2005 ൽ ഏലംകുളത്ത് അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ഇന്ന് നിയമസഭാ സ്പീക്കറുമായ ശ്രീരാമകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. 20 വർഷം ജില്ലാ ആസൂത്രണസമിതി അംഗവും ആയിരുന്നു.

 

 

ഇന്നത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ആദ്യമായി കുറ്റിപ്പുറത്ത് എംഎൽഎ ആയ സമയത്ത് ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുണ്ടായിരുന്ന ആതവനാട് പൗൾട്രി ഫാമിലെ നാല് ഏക്കർ ഭൂമി ജില്ലാ പഞ്ചായത്ത് അറിയാതെ സർക്കാർ ഉത്തരവിലൂടെ കേരള ഫീഡ്സ് എന്ന ഒരു സ്ഥാപനത്തിന് കെ.ടി.ജലീൽ ഉടപെട്ട് പതിച്ചു കൊടുത്ത നടപടിക്കെതിരെ ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിന് നേതൃത്വം കൊടുത്തു. കോടതി ഇടപെടലിനെ തുടർന്ന് പതിച്ചു കൊടുത്ത ഭൂമി തിരിച്ചു പിടിക്കുകയുണ്ടായി. ഇത്തരത്തില്‍ സംഭവ ബഹുലമായ രാഷ്‌ട്രീയ ജീവിതം നയിച്ചാണ് ഉമ്മര്‍ അറക്കല്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും പടിയിറങ്ങുന്നത്.