സി.പി.എമ്മിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി,പരിഹാസവുമായി ബൽറാം

സി.പി.എം സംസ്ഥാന സെക്രട്ടറിയായി എ.വിജയരാഘവൻ ചുമതലയേറ്റതിനു പിന്നാലെ പരിഹാസവുമായി വി.ടി ബൽറാം എം.എൽ.എ. ‘ഇന്നത്തെ സി.പി.എമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ.വിജയരാഘവന് അനുമോദനങ്ങൾ’ എന്നാണ് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്

കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് എ.വിജയരാഘവനെ പാർട്ടി സെക്രട്ടറി സ്ഥാനം ഏല്പിച്ചത്. തുടർ ചികിത്സക്കായി കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയിൽ പ്രവേശിച്ചുവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിശദീകരണം.ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കോടിയേരി അവധിയിൽ പ്രവേശിക്കുന്നത് പാർട്ടിയുടെ മുഖം രക്ഷിക്കാനാണെന്നാണ് പ്രതിപക്ഷ വാദം. സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരിയുടെ തീരുമാനം വൈകി വന്ന വിവേകമാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ആദ്യം രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നുവെന്നും മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.