തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; തുടർ ചികിത്സക്കായാണ് കോടിയേരി മാറി നിൽക്കുന്നതെന്ന് എം വി ഗോവിന്ദൻ

കോടിയേരി ബാലകൃഷ്ണന്റെ അവധി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കോടിയേരി മാറി നിൽക്കുന്നത് കൂടുതൽ ചികിത്സ ആവശ്യമുള്ളതു കൊണ്ടാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോടിയേരിക്ക് ഇനിയും ചികിത്സ ആവശ്യമുണ്ട്. പല കാര്യങ്ങളും നിർവഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാൾക്ക് ചുമതല നൽകുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിൽ അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുകയായിരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.