ട്രാൻസ്ജൻഡറുകൾക്ക് എൻസിസിയിൽ പ്രവേശനം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം.
കേന്ദ്രനിലപാട് അംഗീകരിക്കനാവില്ലെന്ന് കോടതി.
ന്യൂഡൽഹി: ട്രാൻസ്ജൻഡറുകൾക്ക് എൻസിസിയിൽ (നാഷണൽ കേഡറ്റ് കോപ്സ്) പ്രവേശനം നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. നിലവിൽ ട്രാൻസ്ജൻഡറുകൾക്ക് എൻസിസിയിൽ പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ കേന്ദ്രനിലപാട് അംഗീകരിക്കനാവില്ലെന്ന് കോടതി പറഞ്ഞു. ട്രാൻസ്ജൻഡർ ആയതു കൊണ്ട് അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ വിധി പുറപ്പെടുവിച്ചത്. ട്രാൻസ്ജൻഡർ ആയതു കൊണ്ട് എൻസിസിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനി ഹിന ഹനീഫ സമർപ്പിച്ച റിട്ട് ഹർജി സമർപ്പിക്കുകയായിരുന്നു അദ്ദേഹം. എൻസിസിയുടെ 1948 ആക്ടിലെ സെക്ഷൻ 6 ആണ് ഹിന ചോദ്യം ചെയ്തത്. സെക്ഷൻ 6 പ്രകാരം സ്ത്രീകൾക്കോ പുരുഷന്മാർക്കോ മാത്രമേ എൻസിസിയി പ്രവേശനമുള്ളൂ.
ഈ മാസം 30 വരെ എൻസിസിയിൽ ഒരു സീറ്റ് ഒഴിച്ചിടാൻ കോടതി കോളജിനോട് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.