ആനക്കയം പഞ്ചായത്തിലെ വാര്‍ഡ് എട്ടിലെ വോട്ടര്‍പ്പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയതായി പരാതി.
ആക്ഷേപകര്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി.
ആനക്കയം: ഗ്രാമപഞ്ചായത്തിലെ മുടിക്കോട് വാര്‍ഡ് 8 ലെ വോട്ടര്‍പ്പട്ടികയില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയതായി പരാതി. വോട്ടര്‍പ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അക്ഷേപം മുഖവിലക്കെടുക്കാതെ സി.പി.എം നല്‍കിയ ക്രമനമ്പര്‍ പ്രകാരം യു.ഡി.എഫ് വോട്ടുകള്‍ എകപക്ഷീയമായി നീക്കം ചെയ്തിരിക്കുകയാണ്. രണ്ടിടത്ത് വോട്ടുള്ളത് മാത്രമെ നീക്കം ചെയ്യുകയുള്ളൂ എന്ന തീരുമാനം മറികടന്നാണ് എട്ടാം വാര്‍ഡില്‍ വിവാഹം കഴിഞ്ഞതും വാര്‍ഡിന് പുറത്ത് താമസിക്കുന്നവരുമായ വോട്ടര്‍മാരെ നീക്കം ചെയ്തിരിക്കുന്നത്. വാര്‍ഡിലെ സ്ഥിരതാമസക്കാരെയും സി.പി.എം എഴുതി കൊടുത്തത് പ്രകാരം ഇങ്ങനെ നീക്കം ചെയ്തിട്ടുണ്ട് . ഇടത് വലത് വ്യത്യാസമില്ലാതെ സമാനമായി വോട്ടുകകള്‍ നീക്കം ചെയ്യാനുണ്ടന്നിരിക്കെ നാമമാത്രമായി ഇടത് വോട്ടുകള്‍ നീക്കം ചെയ്ത് നാല്‍പ്പതില്‍ കൂടുതല്‍ യു.ഡി.എഫ് വോട്ടുകള്‍ മാത്രമായി നീക്കം ചെയതിരിക്കുന്നത്. മാത്രമല്ല ഇങ്ങനെ നീക്കം ചെയ്ത വോട്ടുകള്‍ വോട്ടര്‍ നേരിട്ട് അപേക്ഷ നല്‍കുകയോ ഹിയറിംഗിന് ഹാജരാകാതയോ തൊട്ടടുത്ത വാര്‍ഡുകളായ ഏഴിലും പത്തിലും കൂട്ടി ചേര്‍ത്തതായും കാണുന്നു.ഇത് നഗ്‌നമായ ക്രമക്കേടാണ്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയടക്കം ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന് ഒത്താശ ചെയ്താണ് ഈ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുള്ളത്. ഇടത് പക്ഷത്തിന് അനുകൂലമാക്കി തയ്യാറാക്കിയ വാര്‍ഡില്‍ 2 പ്രാവശ്യവും യു.ഡി.എഫ് സ്ഥാനാത്ഥിയാണ് വിജയിച്ചത്. ജനവിധിയെ പേടിക്കുന്ന സി.പി.എം വോട്ടര്‍ പട്ടികയില്‍ യു.ഡി.എഫ് വോട്ടുകള്‍ കൂട്ടത്തോടെ നീക്കം ചെയ്ത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നിഷ്‌ക്രിയ നീക്കമാണിത്.
വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയതിനെതിരെ വോട്ടര്‍മാരും ആക്ഷേപകരും ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.